09:14pm 23 October 2026
NEWS
പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ കേസ്
25/05/2025  03:48 PM IST
nila
പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ കേസ്

പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെയാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡൻറ് ഡോ. സൗരഭ് മൗര്യയാണ് പരാതിക്കാരൻ. 

പ്രധാനമന്ത്രിയെ ഭീരു,  ജനറൽ ഡയർ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഈ വിഡിയോ പാകിസ്ഥാനിലെ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 197(1)(എ) ദേശീയ ഐക്യത്തിന് ഹാനികരമായ പ്രവൃത്തി, 197(1)(ഡി) ദേശീയ ഐക്യത്തിന് ഭീഷണിയായ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ പ്രസ്താവനകൾ പ്രചരിപ്പിക്കുക , 353(2) ക്രമസമാധാനവും സാമൂഹിക ഐക്യവും തകർക്കുക എന്നീ വകുപ്പുകളാണ് നേഹക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img